കായംകുളം: വഴിയോരം അഭയകേന്ദ്രമാക്കിയ കുഞ്ഞുമോന്റെ പണം കവർന്ന കള്ളനെ ഇനിയും കണ്ടെത്തിയില്ല. കായംകുളം പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം കാര്യക്ഷമമല്ല. പുതുപ്പള്ളി കളരിക്കൽ വീട്ടിൽ കുഞ്ഞുമോൻ (57) നഗരമധ്യത്തിൽ കവർച്ചക്കിരയായിട്ട് 10 ദിവസം പിന്നിടുകയാണ്. പുതിയിടം ക്ഷേത്രത്തോട് ചേർന്ന മെഡിക്കൽ സ്റ്റോർ കെട്ടിട വരാന്തയിലാണ് രാത്രി തങ്ങുന്നത്. പച്ചമരുന്ന് ചെടികൾ പറിച്ച് അങ്ങാടിമരുന്ന് കടകളിൽ എത്തിക്കലാണ് പ്രധാന തൊഴിൽ. ഇതിൽനിന്ന് കിട്ടുന്ന വരുമാനം മിച്ചംപിടിച്ച് സമ്പാദിച്ച 7000 രൂപയാണ് കവർച്ചചെയ്യപ്പെട്ടത്.
രാത്രി 10.30ഓടെ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് അനങ്ങിയാൽ വെട്ടിക്കീറുമെന്ന് ഭീഷണിപ്പെടുത്തി പണം സൂക്ഷിച്ചിരുന്ന പഴ്സുമായി കടന്നുകളഞ്ഞത്. നടന്ന സംഭവമെല്ലാം സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. എന്നിട്ടും പൊലീസ് അനങ്ങുന്നില്ല. ദേവികുളങ്ങരക്കാരനായ കുഞ്ഞുമോൻ കടത്തിണ്ണയിൽ താമസം തുടങ്ങിയിട്ട് എട്ട് വർഷമായി. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.