കായംകുളം: പുല്ലുകുളങ്ങരയിൽ നിന്ന് രണ്ട് മാസം മുമ്പ് ബൈക്ക് മോഷ്ടിച്ച പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കൊല്ലം അഞ്ചാംലുമൂട് കൊച്ചഴിയത്തു പനയിൽ വീട്ടിൽ കവനാട് ശശി, ഹരിപ്പാട് മണ്ണാറശാല തറയിൽ പുത്തൻ വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
മാല മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളായ ഇവർ പാലക്കാട് സബ്ജയ്ലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. ആർഭാട ജീവിതത്തിനായി മോഷണം നടത്തുകയായിരുന്നു രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.