കായംകുളം: വീടിെൻറ പോർച്ചിൽനിന്ന് ബൈക്ക് മോഷ്ടിച്ചയാളും സഹായിയും പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ കൊല്ലം ജില്ലയില്‍ പഴയാറ്റിന്‍കുഴി ഫാത്തിമ മന്‍സിലില്‍ മാഹീനും (18) പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ സഹായിയുമാണ് പിടിയിലായത്.
12ന് കരീലക്കുളങ്ങര പുത്തൻറോഡ് ജങ്ഷന് സമീപം ഷാജഹാെൻറ വീട്ടിൽനിന്നാണ് രണ്ടുലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷണം പോയത്. സി.സി ടി.വി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊല്ലം ചന്ദനത്തോപ്പ് ഭാഗത്തുകൂടി രജിസ്ട്രേഷൻ നമ്പർ തിരുത്തിയ സ്കൂട്ടറിൽ പ്രതികൾ സഞ്ചരിക്കുന്നത് തിരിച്ചറിഞ്ഞിരുന്നു. സ്കൂട്ടറിലാണ് മോഷണത്തിനായി എത്തിയത്.
കരീലക്കുളങ്ങര ഇന്‍സ്പെക്ടര്‍ എസ്.എല്‍. അനില്‍കുമാർ, ജില്ല പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ഇല്യാസ്, എ.എസ്.െഎ സന്തോഷ്, പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ഷാഫി, ഹരികൃഷ്ണന്, രജീന്ദ്രദാസ്, കരീലകുളങ്ങര സ്റ്റേഷനിലെ എസ്.ആർ. ഗിരീഷ്, മണിക്കുട്ടന്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.