കായംകുളം: ദേവികുളങ്ങരയിൽ സംഘർഷത്തിനിടെ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ബി.ജെ.പി ദേവികുളങ്ങര പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പുതുപ്പള്ളി തെക്ക് മങ്കട ശേരിൽ ഹരീഷ്ലാലിനാണ് (40) വെട്ടേറ്റത്.
ബുധനാഴ്ച രാത്രി 9.30 ന് വീടിന് സമീപത്താണ് സംഭവം. ഒപ്പമുണ്ടായിരുന്ന പ്രതീക്ഷയിൽ ഷാജിക്ക് (50) പരിക്കുണ്ട്. തലക്കും കൈക്കും സാരമായി പരിക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.