വൈദ്യുതി ജീവനക്കാരനായി ചമഞ്ഞ് വീടുകളിലെത്തി തട്ടിപ്പ്; പ്രതി അറസ്റ്റിൽ

കായംകുളം: വൈദ്യുതി ജീവനക്കാരനായി ചമഞ്ഞ് വീടുകളിലെത്തി തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ഓച്ചിറ വലിയകുളങ്ങര ചിറയിൽ വീട്ടിൽ താമസിക്കുന്ന കായംകുളം സ്വദേശി സജീറാണ് (42) പിടിയിലായത്.

ഇലക്ട്രിസിറ്റി ബോർഡിൻെറ വ്യാജ തിരിച്ചറിയൽ കാർഡുമായി കാക്കി പാൻറും ധരിച്ച് വീടുകളിലെത്തി വൈദ്യുതി ചാർജ്ജ് കുടിശ്ശിക പിരിച്ചായിരുന്നു തട്ടിപ്പ്. കുടിശ്ശിക അടച്ചില്ലെങ്കിൽ വീടിൻെറ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടലായിരുന്നു പതിവ്. കബളിപ്പിക്കപ്പെട്ടവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറാണ് പൊലീസിനെ സമീപിച്ചത്.

സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ആനന്ദ് കൃഷ്ണൻ , പോലീസുകാരായ വിഷ്ണു, അനീഷ്, ദീപക്ക്, ഫിറോസ്, സുനിൽ കുമാർ, അർച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Cheating by pretending to be an kseb employee; Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.