കായംകുളം: ക്രിസ്മസ്-പുതുവത്സര കേക്ക് വിപണിയെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് വഴിതിരിക്കുന്ന ചേതനയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നു. മലങ്കര കത്തോലിക്കസഭയുടെ കീഴിെല സന്നദ്ധ-സാമൂഹിക സംഘടനയായ ചേതന ഇൻറഗ്രേറ്റഡ് െഡവലപ്മെൻറ് സൊസൈറ്റിയാണ് മാതൃകപരമായ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.
സൊസൈറ്റിയുടെ നിയന്ത്രണത്തിലെ മുന്നൂറിലധികം സ്വയം സഹായ സംഘങ്ങൾ വഴിയാണ് കേക്ക് വിറ്റഴിക്കുന്നത്. കാരറ്റ്, ഹണി, പൈനാപ്പിള്‍, മാര്‍ബിള്‍, ചോക്ലറ്റ്, ഫ്രൂട്ട് റിച്ച് പ്ലം കേക്കുകൾ വാങ്ങാൻ കഴിയും. 130 മുതല്‍ 750 രൂപ വരെയാണ് വില. നിലവിൽ 4000 കിലോയോളം കേക്കുകളാണ് വിപണനം ചെയ്യുന്നത്.
ഇതിൽനിന്നുള്ള ലാഭം പൂർണമായും അർബുദബാധിതർക്കാണ് നൽകുക. 1500 രൂപ വീതം 150 പേര്‍ക്ക് സഹായവും നൽകും. കേക്ക് വിൽപനയിലൂടെ രണ്ടു മാസത്തേക്കുള്ള തുക കണ്ടെത്താനാകുമെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഫാ. ലൂക്കോസ് കന്നിമേൽ പറഞ്ഞു.
ഓട്ടിസം ബാധിതർ, വഴിയോര കച്ചവടക്കാർ, സ്ഥാപനത്തിന് പരിസരത്തെ ഓട്ടോഡ്രൈവർമാർ എന്നിവർക്ക് സൗജന്യമായും കേക്കുകൾ നൽകി. കിടപ്പുരോഗികൾ, ഡയാലിസിസ് രോഗികൾ, കുഷ്ഠബാധിതർ എന്നിവർക്ക് ഭക്ഷ്യക്കിറ്റും നൽകുന്നു. റെജി, ജെറി, ഫാ. ജോസഫ് തേക്കേവീട്ടിൽ തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.