കായംകുളം: ദേശീയവും അന്തര്‍ദേശീയവുമായ നിലപാടുകളിലൂടെ സി.പി.എം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാലായിത്തീര്ന്നെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്. പത്തിയൂരിൽ തച്ചടി പ്രഭാകരൻ ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ മായികവലയത്തില്‍ അകപ്പെട്ട കാനം പലപ്പോഴും സി.പി.ഐയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് കടകവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ഫാഷിസ്റ്റ് ഭരണം അവസാനിപ്പിക്കാനും ചൈനയുടെ കൈയേറ്റശ്രമങ്ങളില്നിന്ന് ഇന്ത്യയെ സംരക്ഷിക്കണമെന്നും നിലപാടുള്ള പാര്‍ട്ടിയാണ് സി.പി.ഐ.
ബി.ജെ.പിയെ ദേശീയതലത്തില്‍ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസില്ലാത്ത ബദല്‍ വേണമെന്ന് വാദിക്കുന്ന സി.പി.എമ്മിന്റെ നിലപാടിനോടുള്ള സി.പി.ഐയുടെ എതിർപ്പ് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജി മോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. രവി, വേലഞ്ചിറ സുകുമാരൻ, എ.ജെ. ഷാജഹാൻ, ശ്രീജിത്ത് പത്തിയൂർ, എ.പി. ഷാജഹാൻ, ആമ്പക്കാട് സുരേഷ്, എൻ. രാജശേഖരൻ പിള്ള, കൊരമ്പലിൽ ബാബു, ദീപക് എരുവ, ബിനു തച്ചടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.