കായംകുളം നഗരത്തിലെ ഹാർഡ് വെയർ കടയിലെ ജീവനക്കാരായി മാറിയ സർക്കസ് കലാകാരൻമാർ

തമ്പുകൾ ഉറങ്ങി; കോവിഡിന്‍റെ 'ഞാണിന്മേൽ കളികളിൽ' പ്രതിസന്ധിയിലായി സർക്കസ് കലാകാരന്മാർ

കായംകുളം: സർക്കസ് തമ്പുകളിൽ ഞാണിൻമേൽ കളികളിലൂടെ കാണികളെ വിസ്മയിപ്പിച്ച അഭ്യാസികൾ വയറ്റിപ്പിഴപ്പിനായി പ്രയാസപ്പെടുന്നു. േകാവിഡ് കാലത്ത് കായംകുളം നഗരത്തിൽ ഒറ്റപ്പെട്ടുപോയ 'ജെംബോ' സർക്കസിലെ കലാകാരൻമാരാണ് വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായത്.

അമ്പതോളം പേരാണ് കാലവർഷത്തിെൻറ ദുരിതങ്ങളെയും ചേർത്തുപിടിച്ച് ഇപ്പോഴും കൂടാരത്തിലുള്ളത്. ആഫ്രിക്കൻ കലാകാരൻമാരായ അഞ്ച് പേരടക്കം അറുപതോളം പേർ നാടുകളിലേക്ക് മടങ്ങി. നിലവിലുള്ളവരിൽ മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.

ദേശീയപാതയോരത്ത് കെ.എസ്.ആർ.ടി.സി സ്റ്റാൻറിന് പടിഞ്ഞാറ് വശത്തെ ഗോകുലം മൈതാനിയിൽ കഴിഞ്ഞ മാർച്ചിലാണ് കൂടാരം കെട്ടി ഉയർത്തിയത്. സ്കൂൾ അവധിക്കാലത്തെ വരുമാനമായിരുന്നു പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായി കടന്നുവന്ന ലോക്ഡൗണിൽ സർക്കസ് കൂടാരവും അടച്ചതോടെ പ്രതീക്ഷകളും തകർന്നടിഞ്ഞു. കൂടാരം അഴിച്ചുമാറ്റിയെങ്കിലും രാജ്യമാകെ അടഞ്ഞതിനാൽ എങ്ങോട്ടും പോകാനായില്ല. തുടർന്ന് ടെൻറുകൾ കെട്ടി ഇവിടെ തന്നെ താമസമാകുകയായിരുന്നു.

ഇളവുകളുടെ സമയത്താണ് പകുതിയോളം പേർ വീടണഞ്ഞത്. വരുമാനവും പണിയുമില്ലാതെ നാടുകളിലേക്ക് പോകാൻ കഴിയാത്തവരാണ് ഗത്യന്തരമില്ലാതെ തുടരാൻ തയ്യാറായത്. ഇവരെ ആശ്രയിച്ചിരുന്ന വീടുകളുടെ അവസ്ഥ ദയനീമായതോടെയാണ് പലരും ചെറിയ പണികളിലൂടെ വരുമാനം കണ്ടെത്താൻ ശ്രമം തുടങ്ങിയത്. തമ്പുകൾ സജീവമാകുന്നതുവരെ പിടിച്ചുനിൽക്കാനാണ് പണി തേടി ഇറങ്ങിയതെന്നാണ് കലാകാരൻമാർ പറയുന്നത്.

ഉൗഞ്ഞാൽ അഭ്യാസികളായ തലശേരി സ്വദേശികളായ വിക്രമും ജനാർദ്ദനനും മരണക്കിണർ അഭ്യാസിയായ ബീഹാർ സ്വദേശി കിൻറുവും കൊറ്റുകുളങ്ങരയിലെ ടി.ടി സ്റ്റീൽസിലെ താൽക്കാലിക പണിക്കാരായി കയറിയിരിക്കുകയാണ്. മറ്റുള്ളവരും സാധ്യമാകുന്ന തൊഴിൽ എടുക്കാൻ തയ്യാറാണ്. കോവിഡ് ഭീഷണി ഉയർന്നതിനാൽ നഗരം ഒരു മാസം അടച്ചിട്ടത് തൊഴിൽ സാധ്യതകളെയും ബാധിച്ചു. സുമനസുകളുടെ കാരുണ്യവും സർക്കാരിെൻറ സൗജന്യറേഷനും ഉപയോഗിച്ചാണ് ഇവരുടെ നിത്യവൃത്തി പ്രയാസമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് സർക്കസ് മാനേജർ സേതുമോഹൻ പറഞ്ഞു.

കലാകാരൻമാരെ കൂടാതെ സർക്കസിലെ കുതിര, ഒട്ടകം, നായ, പക്ഷികൾ തുടങ്ങിയവയേയും തീറ്റിേപാറ്റേണ്ടതുണ്ട്. ഏറെ പ്രതീക്ഷകളോടെയാണ് ഒാണാട്ടുകരയിലേക്ക് എത്തിയതെന്നും നാടിെൻറ നന്മയാണ് പ്രയാസമില്ലാതെ തുടരാൻ സഹായിക്കുന്നതെന്നും മാനേജർ സേതുമോഹൻ പറഞ്ഞു. പ്രതിസന്ധികൾ വേഗത്തിൽ അവസാനിക്കണമെന്ന് മാത്രമാണ് ഇവരുടെ പ്രാർഥന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.