കായംകുളം: വള്ളികുന്നത്ത് കൊല്ലപ്പെട്ട അഭിമന്യുവിന്റെ വിലാപ യാത്രക്കിടെ സംഘർഷം. ആർ.എസ്.എസ് പ്രവർത്തകെൻറ വീടിന് നേരെ കല്ലേറ്. ബി.ജെ.പിയുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. വിലാപ യാത്ര വള്ളികുന്നത്തേക്ക് പ്രവേശിച്ചതോടെയാണ് പ്രവർത്തകരുടെ വികാരം നിയന്ത്രണം വിട്ടത്. ആർ.എസ്.എസ് ശാഖക്ക് നേതൃത്വം നൽകിയിരുന്ന എം.ആർ. മുക്ക് മാലതി മന്ദിരത്തിൽ അനന്തകൃഷ്ണെൻറ വീടിന് നേരെയാണ് കല്ലേറുണ്ടായത്.
വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. പോർച്ചിലിരുന്ന സ്കൂട്ടറുകൾ മറിച്ചിട്ടു. വിലാപയാത്ര ഇയാൾ വിഡിയോയിൽ പകർത്തിയതാണ് പ്രകോപനമുണ്ടാക്കിയതെന്ന് പറയുന്നു. പൊലീസിെൻറയും നേതാക്കളുടെയും സന്ദർഭോചിത ഇടപെടലിലാണ് കൂടുതൽ ആക്രമണം ഒഴിവായത്. പിന്നീട് റോഡരികിലെ ബി.ജെ.പി ബോർഡുകൾ നശിപ്പിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിലെത്തിയത്. ഇത് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റത്തിനും നേരിയ തോതിൽ ഉന്തിനും തള്ളിനും കാരണമായി.
ഇതിനിടയുണ്ടായ ലാത്തിവീശലിൽ പ്രവർത്തകെൻറ തലക്ക് പരിക്കേറ്റത് കൂടുതൽ പ്രകോപനത്തിന് കാരണമായെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ശാന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.