കായംകുളം: കേരള സർവകലാശലയുടെ ബി.എ അറബിക് പരീക്ഷ എഴുതാൻ സ്വകാര്യ ലോ കോളജിൽ എത്തിയ വിദ്യാർഥിനികളെ കോളേജ് അധികൃതർ അധിക്ഷേപിച്ചതായി പരാതി. മുതുകുളം ഗുരു നിത്യ ചൈതന്യ ലോ കോളജ് അധികൃതർക്ക് എതിരെ വിദ്യാർത്ഥിനികൾ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി.
കരുനാഗപ്പള്ളിയിലെ സ്വകാര്യ കോളജിൽ നിന്നുള്ള വിദ്യാർഥികൾക്ക് കായംകുളം എം.എസ്.എം കോളജാണ് സെൻററായി അനുവദിച്ചിരുന്നത്. ഇവിടെ പഠനം ഉണ്ടായതിനാലാണ് മുതുകുളത്തേക്ക് മാറ്റിയത്. 60 ദിവസം പ്രായമായ കുഞ്ഞിെൻറ മാതാവും പരീക്ഷാർഥിയായുണ്ടായിരുന്നു. കുഞ്ഞിനെ നോക്കാനായി എത്തിയ പരീക്ഷാർഥിയുടെ മാതാവ് വിശ്രമമുറിയിൽ ഇരുന്നതാണ് അധികൃതരെ പ്രാകോപിപ്പിച്ചത്. ഇവരെ ഇറക്കിവിടാൻ ശ്രമിച്ചത് ചോദ്യം ചെയ്ത കുട്ടികളോട് അപമര്യാദയായി പെരുമാറുകയായിരുന്നത്രെ. തുടർന്ന് ആറ് വിദ്യാർഥിനികൾ ഒപ്പിട്ട് പരാതി സ്റ്റേഷനിൽ നൽകുകയായിരുന്നു.
കോളജിലെത്തി പ്രാഥമിക അന്വേഷണം നടത്തിയതായും വിശദമായ മൊഴി നൽകാൻ സ്റ്റേഷിലേക്ക് എത്താൻ നിർദ്ദേശിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ എസ്.ഡി.പി.െഎ ഹരിപ്പാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വംശീയമായ പരാമർശം നടത്തിയ കോളജ് അധികൃതർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡൻറ് നിയാസ് വന്ദികപ്പള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.