കായംകുളം: കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയ കുഞ്ഞുഫായിസിന്റെ ജീവൻ തിരികെപ്പിടിച്ച ആതുരശുശ്രൂഷകർക്ക് അഭിനന്ദന പ്രവാഹം.
ചേരാവള്ളി മണ്ണൂക്കുന്ന് കാരാശ്ശേരി പടീറ്റതിൽ നുജൂം-അൻസാന ദമ്പതികളുടെ ഒന്നേകാൽ വയസ്സുള്ള മകൻ മുഹമ്മദ് ഫായിസിനെ ജീവിതത്തിലേക്ക് തിരികെ നടത്തിച്ചവരെയാണ് നാട് അഭിനന്ദിച്ചത്. നഗരസഭ ചെയർപേഴ്സൻ പി. ശശികലയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ എത്തി അഭിനന്ദനം അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് ഫായിസ് വെള്ളത്തിൽ വീണത്. യഥാസമയം ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് മികച്ച പരിചരണമാണ് ലഭിച്ചത്. തുടർന്ന്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തു. വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷ ഫർസാന ഹബീബ്, കൗൺസിലർ നാദിർഷാ, സെക്രട്ടറി സനിൽ ശിവൻ എന്നിവരും ചെയർപേഴ്സന് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.