കായംകുളം: ആധുനിക വിനിമയ സംവിധാനങ്ങളുടെ മികവ് തിരിച്ചറിയാതെ ഫോണിലൂടെ വോട്ട് തേടിയിറങ്ങി ആപ്പിലായ നേതാക്കളുടെ എണ്ണം പെരുകുകയാണ്. ആരോടും പറയരുതെന്ന് പറഞ്ഞ് പിടിച്ച വോട്ടുകളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി പായുന്നത് കണ്ട് ഞെട്ടിത്തരിക്കാനേ അണികൾക്കും നേതാക്കൾക്കും കഴിയുന്നുള്ളൂ. ഒപ്പമുള്ളവർ ആത്മാർഥതയോടെ പ്രവർത്തിക്കുന്നതുകണ്ട് കുളിരുകോരിയ സ്ഥാനാർഥികളാകട്ടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പനിച്ചുവിറക്കുന്ന അവസ്ഥയിലുമായി. ഒാണാട്ടുകരയിലാണ് ചതിക്കില്ലെന്ന് വിശ്വസിച്ചവരുടെ 'ചതിയിൽ'പ്പെട്ട കോൺഗ്രസ് നേതാക്കളും സ്ഥാനാർഥികളും ഫോൺ ബെല്ലടി കേട്ട് െഞട്ടിവിറക്കുന്നത്.
കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചുവന്നപ്പോൾ എതിർസ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞുപോയത് അത്ര വലിയ കുറ്റമാണോയെന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ ചോദ്യം. നമ്മുടെ മതേതരത്വ പാർട്ടിയിൽ സ്വന്തം ചിഹ്നത്തിൽതന്നെ വോട്ട് കുത്തിയവരാണ് എല്ലാവരുമെന്ന് 'നെഞ്ചത്ത് കൈവെച്ച്' പറയാമോയെന്ന് ചോദിക്കുേമ്പാൾ ചോദ്യംചെയ്യാൻ വന്നവരും ഉത്തരമില്ലാതെ നിന്നുേപാകുകയാണ്. എന്നിരുന്നാലും വിളിച്ചതൊന്നും ഇനിയെങ്കിലും ചോരാതിരിക്കാൻ പലനേതാക്കളും നെേട്ടാട്ടത്തിലാണ്. കൈവിട്ടുപോയതിനെ കുറിച്ചോർക്കുേമ്പാൾ ചില നേതാക്കളുടെ ഉറക്കംതന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.
കൃഷ്ണപുരം ജില്ല ഡിവിഷനിൽ കോൺഗ്രസ് നേതാവ് വോട്ടുപിടിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് പലരുടെയും ഹൃദയമിടിപ്പിെൻറ താളം കൂടിയത്. സ്വന്തം ഗ്രൂപ്പിെൻറ കബളിപ്പിക്കലിന് വിധേയനായ ഡി.സി.സി അംഗം ചിലരെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞതിനിടക്കാണ് എതിർ സ്ഥാനാർഥിക്ക് വേട്ട് ചെയ്യണമെന്നുകൂടി അഭ്യർഥന നടത്തിയത്. എടുത്തെടുത്ത് ചോദിച്ചപ്പോൾ ചെയ്യേണ്ട സ്ഥാനാർഥിയുടെ ചിഹ്നവും പറഞ്ഞുകൊടുത്തു. ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പുതന്നെ പറഞ്ഞ കാര്യങ്ങളൊക്കെ എത്തേണ്ടിടത്തേക്ക് കൃത്യമായി എത്തി. നിമിഷങ്ങൾക്കുള്ളിൽ 'ശബ്ദരേഖ' സമൂഹമാധ്യമങ്ങളിൽ വൈറലുമായി. തൊട്ടുടനെതന്നെ ഡയറക്ടർ ബോർഡ് അംഗമായ ചീഫ് ഏജൻറിെൻറ സംഭാഷണവും ഒാടിത്തുടങ്ങി. 'ഇഷ്ടമില്ലാത്ത അച്ചിയെ' സ്ഥാനാർഥിയാക്കിയതിെൻറ രോഷപ്രകടനമായിരുന്നു ടിയാൻ നടത്തിയത്. പറഞ്ഞ കൂട്ടത്തിൽ പരസ്യമായി പറയാൻ കഴിയാത്ത ചില വിശേഷണ വാക്കുകളും പുറത്തുവന്നുപോയി. കൂട്ടത്തിൽ അധ്യാപകനായിരുന്ന മുൻ മണ്ഡലം പ്രസിഡൻറിെൻറയടക്കം 'പിതൃശൂന്യത' ചൂണ്ടിക്കാട്ടിയത് ഇത്ര വലിയ പുലിവാലാകുമെന്ന് അന്നേരം കരുതിയില്ലെന്നാണ് നേതാവ് പറയുന്നത്. എന്തായാലും 'കടിച്ചതിെനക്കാൾ വലുത് പുനത്തിലിരിപ്പുണ്ടെന്നും' തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പുറത്തേക്കിറങ്ങുമെന്നുമാണ് സംസാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.