കായംകുളം: സി.പി.എം പ്രവർത്തകനായിരുന്ന സിയാദിനെ കൊലപ്പെടുത്തിയ ഗുണ്ട നേതാവിന് കോൺഗ്രസ് നൽകുന്ന സഹായം സംബന്ധിച്ച് പൊലീസ് അന്വേഷിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യപ്രതിയെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയതും ഒളിവിൽ താമസിക്കാൻ സഹായിച്ചതും കോൺഗ്രസ് നേതാവായ നഗരസഭ കൗൺസിലർ കാവിൽ നിസാമാണ്. രക്തം പുരണ്ട ഷർട്ട് നശിപ്പിക്കാൻ ശ്രമിച്ചത് തെളിവ് നശിപ്പിക്കലിെൻറ ഭാഗമായിരുന്നു.
നഗരത്തിലെ കഞ്ചാവ്, ഗുണ്ട മാഫിയ സംഘത്തിെൻറ സഹായിയായ നിസാമിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതോടെ സംഭവത്തിൽ ബന്ധമില്ലെന്ന കോൺഗ്രസിെൻറ വാദം പൊളിഞ്ഞു.
ഡി.സി.സി പ്രസിഡൻറ് അടക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഫോൺ കാളുകളെക്കുറിച്ച് വിശദ അന്വേഷണം നടത്തിയാൽ കൊലപാതകത്തിലും വധശ്രമത്തിലുമുള്ള ഗൂഢാലോചന വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.