കായംകുളം: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബി.ഡി.ജെ.എസ് പഠന ശിബിരത്തിൽ പങ്കെടുത്തത് പുതിയ വിവാദത്തിന് വഴിതുറന്നു. ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രദാസാണ് എറണാകുളത്ത് ബി.ഡി.ജെ.എസ് പഠന ശിബിരത്തിൽ പങ്കെടുത്തത്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് സമീപം ചന്ദ്രദാസ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്.
ഇതിനിടെ വിഷയം ജില്ല നേതൃത്വത്തെ അറിയിച്ച ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ എം. രാമചന്ദ്രനെ ഓഫിസിൽനിന്ന് പുറത്താക്കി. അതേസമയം, ചന്ദ്രദാസിന്റെ മുൻകാല പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ പാർട്ടി പ്രതിരോധത്തിലാണ്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിനായി സി.പി.എം സ്ഥാനാർഥികളെ തോൽപിച്ചുവെന്നാണ് ആക്ഷേപം. നിയമസഭയിലും കാര്യങ്ങൾ സുഗമമായിരുന്നില്ലെന്നാണ് ചർച്ച. മുതിർന്ന നേതാവ് ജി. സുധാകരനോട് ആഭിമുഖ്യമുള്ളയാളാണ് ചന്ദ്രദാസ് എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.