സോണി

കഴുത്ത് ഉപയോഗിച്ച് കോൺക്രീറ്റ് കമ്പി വളച്ച റെക്കോഡുമായി ഡെലിവറി ബോയ് സോണി

കായംകുളം: കോൺക്രീറ്റ് കമ്പികൾ കഴുത്ത് ഉപയോഗിച്ച് വളച്ച് റെക്കോഡ് നേട്ടവുമായി ഡെലിവറി ബോയ്. പെരിങ്ങാല നടക്കാവ് സോണി സോമൻ കൃഷ്ണയാണ് (24) കൈ പയോഗിക്കാതെ കമ്പി വളച്ച് റെക്കോഡ് നേടിയത്. ഒന്നര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് എട്ട് എം.എമ്മി​ന്‍റെ ആറടി നീളമുള്ള കോണ്‍ക്രീറ്റ് കമ്പികള്‍ ഒരു ഭാഗം മതിലിൽ ചാരി തൊണ്ടക്കുഴിയില്‍ കുത്തി വളച്ചത്.

38 കമ്പികൾ അഞ്ച് മിനിറ്റും 23 സെക്കന്‍ഡുകളും കൊണ്ട് വളച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സുമാണ് സോണി കരസ്ഥമാക്കിയത്. തൊണ്ടക്കുഴിയില്‍ തടിക്കഷണം വെച്ച് അതിനുമുകളില്‍ കമ്പി വെച്ച് വളച്ചായിരുന്നു പരിശീലന തുടക്കം.

തുടക്കത്തില്‍ കമ്പികൊണ്ട് തൊണ്ടക്കുഴിയില്‍ പരിക്കേറ്റിരുന്നെങ്കിലും പിൻമാറാതെ തുടരുകയായിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്സ് രംഗത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ വേറിട്ട രീതിയിലൂടെ ലക്ഷ്യത്തില്‍ എത്തണം എന്ന ആഗ്രഹമാണ് കാരണമായത്.

മാര്‍ഷ്യല്‍ ആര്‍ട്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭഗവതിപ്പടിയിലെ ബ്ലാക്ക് ടൈഗര്‍സ് ഫൈറ്റ് ക്ലബ്ബി​ന്‍റെ കോച്ചും ആലപ്പുഴ കിക്ക് ബോക്‌സിങ് അസോസിയേഷന്‍ സംസ്ഥാന ജൂനിയര്‍ ടീമി​ന്‍റെ ജനറല്‍ സെക്രട്ടറിയുമാണ്. ഗിന്നസ് റെക്കോഡാണ് നഗരത്തിലെ ഹോട്ടൽ ഡെലിവറി ബോയിയായ സോണിയുടെ അടുത്ത ലക്ഷ്യം.

Tags:    
News Summary - Delivery boy Sony with a record of bending a concrete bar with a neck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.