കായംകുളം: കോവിഡ് പരിശോധനക്കിറങ്ങി പുലിവാലുപിടിച്ച അവസ്ഥയിലായ പ്രവാസി ലബോറട്ടറിക്കെതിരെ പരാതിയുമായി രംഗത്ത്. സൗദിയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ ഭരണിക്കാവ് തെക്കേമങ്കുഴി ചെമ്പകശേരി പടീറ്റതിൽ വിശാഖ് രാമചന്ദ്രനാണ് (30) രണ്ട് ലാബിലെ വ്യത്യസ്ത പരിശോധനഫലം നോക്കി അന്തംവിട്ടിരിക്കുന്നത്.
കഴിഞ്ഞ 10ന് സൗദിയിൽനിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായാണ് വാക്സിൻ സ്വീകരിച്ച വിശാഖ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുന്നത്. 11ന് പുലർച്ച വിമാനത്താവളത്തിൽ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയനായി. രണ്ടു ദിവസത്തിനുള്ളിൽ ഫലം നെഗറ്റിവ് ആണെന്ന അറിയിപ്പ് കിട്ടി.
ഏഴു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കറ്റാനം മെഡിക്കൽ സെൻററിൽ പ്രവർത്തിക്കുന്ന ഡി.ഡി.ആർ.സി ലാബിൽ പരിശോധനക്ക് വിധേയാനായതോടെയാണ് വിശാഖ് വെട്ടിലാകുന്നത്. ഇവിടുത്തെ ഫലം പോസിറ്റിവായിരുന്നു. കായംകുളം മെഡിവിഷൻ ലാബിൽ വീണ്ടും പരിശോധനക്ക് വിധേയനായപ്പോൾ നെഗറ്റിവായിരുന്നു ഫലം. ഡി.ഡി.ആർ.സിയിലെ പരിശോധനെക്കതിരെ വള്ളികുന്നം പൊലീസിൽ വിശാഖ് പരാതി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.