കായംകുളം: വൈദ്യുതി ചാർജ് അടക്കാത്തതിന്റെ പേരിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസിലെ ഫ്യൂസ് ഊരിയത് പ്രവർത്തനങ്ങളെ ബാധിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം വിഛേദിച്ചത്. 2,200 രൂപയാണ് കുടിശ്ശിക.
സാധാരണ ഡയറക്ടർ ഓഫിസിൽ നിന്ന് തുക അനുവദിക്കുന്ന മുറക്ക് ട്രഷറിയിൽ നിന്ന് ചെക്ക് മാറിയാണ് അടച്ചിരുന്നത്. സർക്കാർ നടപടിക്രമങ്ങളുടെ ഭാഗമായ താമസമാണ് അടക്കുന്നത് വൈകാൻ കാരണമായതെന്നാണ് ഇവിടുത്തെ ജീവനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.