കായംകുളം: വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനത്തിൽ റെയ്ഡ്. വ്യാജസീലുകളും നിരവധി രേഖകളുമടക്കം രണ്ടുപേര്‍ പിടിയിലായി. ആലിശ്ശേരി പാർവതി സദനം വീട്ടിൽ രഞ്ജിത്ത്(38), ഇയാളുടെ ഡ്രൈവർ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീരഞ്ജിത്(38) എന്നിവരാണ് പിടിയിലായത്.
ഇവര്‍ നടത്തിവന്ന കരീലകുളങ്ങര പത്തിയൂരിലെ സില്‍വര്‍ സ്വാന് എച്ച്.ആര് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്എന്ന സ്ഥാപനത്തിലെ പരിശോധനയിലാണ് കോടതികൾ, ബാങ്കുകൾ, ആശുപത്രികൾ എന്നിവയുടെയും ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയവരുടെ ഉൾപ്പെടെയുള്ളവരുടെ സീലുകളും മറ്റു വ്യാജ രേഖകളും കണ്ടെടുത്തത്. 10 മൊബൈൽ ഫോണുകളും മൂന്ന് കമ്പ്യൂട്ടറുകളും മൂന്ന് ലാപ്ടോപ്പും കണ്ടെടുത്തു. വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയതിന്റെ രേഖകളും കണ്ടെടുത്തു.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം കായംകുളം ഡിവൈ.എസ്.പി ജി. അജയ്നാഥിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര സ്റ്റേഷൻ ഇൻസ്പെക്ടർ സുനുമോൻ, എസ്.ഐ രാജീവ്, എ.എസ്.ഐ ശ്രീകുമാർ, സീനിയര്‍ സിവില്‍ പൊലീസുകാരായ അനി, അനിൽ, പ്രസാദ്, വിനീഷ്, സിവില്‍ പൊലീസുകാരായ അരുൺ, അനീസ്, രതീഷ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.