കായംകുളം: ഇസ്ലാമിക വിജ്ഞാനശാഖക്ക് കനപ്പെട്ട ഗ്രന്ഥങ്ങൾ സംഭാവനചെയ്ത കായംകുളം മുഹമ്മദ്കുഞ്ഞിെൻറ കുടുംബക്കാർ തിരുവനന്തപുരത്ത്. ഒന്നേകാൽ നൂറ്റാണ്ടുമുമ്പ് സാഹിത്യമേഖലയിൽ നിറഞ്ഞുനിന്ന എഴുത്തുകാരനെത്തേടിയുള്ള അന്വേഷണം സംബന്ധിച്ച് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. വക്കം അബ്ദുൽഖാദർ മൗലവിയുടെ പൗത്രൻ സമീർ മുനീർ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭ്യമായത്.
1904ൽ കായംകുളം പെരിങ്ങാലയിൽ ജനിച്ച മുഹമ്മദ്കുഞ്ഞ് 1969ൽ 65ാം വയസ്സിലാണ് മരിച്ചത്. പാളയം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. കായംകുളം ബോയ്സിെൻറ പഴയ രൂപമായ െവര്ണാകുലർ മിഡിൽ സ്കൂൾ സമ്പ്രദായത്തിൽനിന്ന് സിക്സ്ത് ഫോറം റാേങ്കാടെയാണ് വിജയിച്ചത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ചങ്ങനാശ്ശേരി എസ്.ബി, ആലപ്പുഴ എസ്.ഡി കോളജ് എന്നിവിടങ്ങളിലായിരുന്നു തുടർപഠനം. കായംകുളത്തെ ആദ്യ ബിരുദധാരിയായിരുന്നു.
തിരുവനന്തപുരത്തെ പഠനസമയത്ത് കുന്നുകുഴിയിൽ വക്കം മൗലവിയോട് ആഭിമുഖ്യമുള്ളവർ നടത്തിയ മുസ്ലിം ഹോസ്റ്റലിലായിരുന്നു താമസം. ജോലി സൗകര്യാർഥം തിരുവനന്തപുരം കവടിയാറിലേക്ക് താമസം മാറ്റിയതാണ് കായംകുളത്തെ ബന്ധങ്ങളെ ഇല്ലാതാക്കിയത്. ൈഹകോടതിയിൽനിന്ന് സൂപ്രണ്ടായാണ് വിരമിച്ചത്. 1970ൽ ഭാര്യ സൽമയും മരിച്ചു. മൂന്ന് മക്കളിൽ ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥനായിരുന്ന അഹമ്മദ്കുഞ്ഞും അധ്യാപികയായിരുന്ന ഷരീഫാബീവിയും കവടിയാറിൽ കുടുംബത്തിനൊപ്പം താമസിക്കുന്നു. ഇളയ മകൻ പ്രഫ. അബ്ദുൽ ഹമീദ് നേരത്തെ മരിച്ചു.
വക്കം മൗലവിയോടൊപ്പം 'മുസ്ലിം' മാസികയിൽ പ്രവർത്തിച്ചിരുന്ന എഴുത്തുകാരനും പണ്ഡിതനുമായിരുന്ന വക്കം എ. മുഹമ്മദ്കുഞ്ഞി മൗലവിയുമായുള്ള പേരിലെ സാമ്യം മുഹമ്മദ്കുഞ്ഞിനെ തിരസ്കൃതനാക്കാൻ കാരണമായോയെന്ന് സംശയം ഉയരുന്നുണ്ട്. 'മുസ്ലിം' ആലപ്പുഴയിൽനിന്ന് പി.എസ്. മുഹമ്മദിെൻറ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ വക്കം മുഹമ്മദ്കുഞ്ഞി മൗലവിയും ഇതിെൻറ ഭാഗമായിരുന്നു. പിന്നീട് മുഹമ്മദ്കുഞ്ഞിനും ഇതുമായി ബന്ധമുണ്ടായി. രണ്ടുപേരും ഗ്രന്ഥരചനയിൽ സജീവമായിരുന്നു.
ഇതെല്ലാം രണ്ടും ഒരാളാണെന്ന തരത്തിലേക്ക് ചിന്ത വളരാൻ കാരണമായതായാണ് സംശയം. സർക്കാർ സർവിസിലായതിനാൽ എഴുത്തുകാരനെന്ന നിലയിൽ പൊതുവേദികളിൽ മുഹമ്മദ്കുഞ്ഞ് അധികം പ്രത്യക്ഷപ്പെട്ടിരുന്നുമില്ല. കേരള മുസ്ലിം ഹിസ്റ്ററിയിൽ ഇടംപിടിക്കാതെ പോയതും ഇദ്ദേഹത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് തടസ്സമായി.
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽനിന്ന് വിരമിച്ച കായംകുളം സ്വദേശി ഷാഹുൽ ഹമീദിെൻറ ഗ്രന്ഥശേഖരത്തിൽ നിന്നാണ് ഇസ്ലാംമത മാഹാത്മ്യം, ഇസ്ലാംമത പ്രചാരണം എന്നീ പുസ്തകങ്ങൾ ലഭിക്കുന്നത്. 'വിശ്വരാഷ്ട്ര ഭരണഘടനകൾ' എന്ന പുസ്തകം മറ്റൊരിടത്തുനിന്ന് ലഭിച്ചു. 'ഇസ്ലാംമത പ്രചാരണം വാളിനാലല്ല' എന്ന പുസ്തകം രചിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.