കായംകുളത്ത് ദേശീയ പാതയിലെ കുഴികളിൽ യൂത്ത് കോൺഗ്രസുകാർ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു

ദേശീയപാതയിലെ കുഴിയിൽ മത്സ്യ കൃഷിയുമായി യൂത്ത് കോൺഗ്രസ്

കായംകുളം: അപകടങ്ങൾ പെരുകിയ ദേശീയപാതയിലെ കുഴികളിൽ മത്സ്യ കൃഷിയിറക്കി യൂത്ത് കോൺഗ്രസി​െൻറ വേറിട്ട സമരം ശ്രദ്ധേയമായി. ദിനേനെ നിരവധി വാഹനങ്ങൾ വീഴുന്ന കുഴികളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പുതിയ സമര രീതിക്ക് തുടക്കം കുറിച്ചത്. വെള്ളം കെട്ടി നിൽക്കുന്നതിനാൽ യാത്രക്കാർക്ക് കാണാൻ കഴിയാത്ത കുഴികളിൽ ഗപ്പി മീനുകളെയാണ് നിക്ഷേപിച്ചത്. കുഴികൾ അടക്കുന്നതിന് പരിഹാര നടപടികൾ ഉണ്ടാകാതിരുന്നതാണ് വേറിട്ട പ്രതിഷേധം ഉയർത്താൻ പ്രേരകമായത്.

നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ഡി.സി.സി ജനറൽ സെക്രട്ടറി അവിനാശ് ഗംഗൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സഹീർ എരുവ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം നൗഫൽ. ജില്ല സെക്രട്ടറി അസീം നാസർ, സജീദ് ഷാജഹാൻ, പി.എസ്. അസ്കർ, ഷാമോൻ തോട്ടത്തിൽ, ആസിഫ് സെലക്ഷൻ, മുനീർ ഹസൻ, അഫീസ് ഹസ്സൻ, അനീസ് മങ്ങാട്ട്, ഷാനവാസ്, അസ്ഹർ സലാം,തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - fish farming in the pit on the National Highway by Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.