കായംകുളം: അഭിപ്രായസ്വാതന്ത്ര്യങ്ങൾക്ക് വരെ കൂച്ചു വിലങ്ങിടുന്ന കേന്ദ്രഭരണം ഇങ്ങനെ തുടർന്നാൽ ഗോദ്സെയെ രാഷ്ട്രപിതാവാക്കുന്ന കാലം വിദൂരമല്ലെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. മാധ്യമവിലക്കിനും പൗരാവകാശ ലംഘനങ്ങൾക്കും എതിരെ ഭരണഘടന സംരക്ഷണസമിതി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ-ഭരണഘടന സംവിധാനങ്ങൾ അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഗൗരവതരമാണ്. പൗരസമൂഹം കൂടുതൽ ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന സംരക്ഷണ സമിതി ചെയർമാൻ ഇ. സമീർ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സൻ പി. ശശികല, ദലിത് ആക്ടിവിസ്റ്റ് കെ. അംബുജാക്ഷൻ, കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ, സി.പി.ഐ ജില്ല കൗൺസിൽ അംഗം എ. അജികുമാർ, മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ യു. ഷൈജു, സി.എം.പി ജില്ല സെക്രട്ടറി എ. നിസാർ, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് പി. ബിജു, എസ്.യു.സി.ഐ ജില്ല കമ്മിറ്റി അംഗം അജയകുമാർ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് നാസർ ആറാട്ടുപുഴ, ജനകീയ പ്രതിരോധ സമിതി ജില്ല സെക്രട്ടറി ബി. ദിലീപൻ, എം.ഇ.എസ് യൂനിറ്റ് സെക്രട്ടറി റഷീദ് ചീരാമത്ത്, പി.സി. റഞ്ചി, പത്തിയൂർ ശ്രീകുമാർ, പി.ഡി.പി മണ്ഡലം പ്രസിഡന്റ് മൻസൂർ, ഒ. അബ്ദുല്ലക്കുട്ടി, വൈ. ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.