കായംകുളം: കാറിൽ കടത്തിയ 50 കിലോയോളം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിലിരുന്ന ഗുണ്ടനേതാവ് അറസ്റ്റിൽ. ഭരണിക്കാവ് മഞ്ഞാടിത്തറ ബിസ്മിന മൻസിലിൽ ബുനാഷ്ഖാനാണ് (28) പിടിയിലായത്. ഫെബ്രുവരി രണ്ടിന് പുലർച്ചയായിരുന്നു സംഭവം. പൊലീസ് പട്രോളിങ് സംഘത്തെ കണ്ട് കാർ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെടുത്തത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു. നേരത്തേയും കഞ്ചാവുമായി ഇയാൾ പിടിയിലായിട്ടുണ്ട്. പിടിച്ചുപറി, മോഷണം, ചതി, വധശ്രമം അടക്കം നിരവധി കേസുകൾ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ട്. മധ്യതിരുവിതാംകൂർ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വിപണന സംഘത്തിെൻറ മുഖ്യകണ്ണിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. കായംകുളം, മാവേലിക്കര, ചാരുംമൂട് ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകുന്നത് ഇയാളായിരുന്നു.
വള്ളികുന്നം സി.െഎ ഡി. മിഥുെൻറ നേതൃത്വത്തിൽ ഏറെ നാളായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാൾ വലയിലായത്. എ.എസ്.െഎ സുരേഷ്, സിവിൽ പൊലീസ് ഒാഫിസർമാരായ നജുറോയി, മനേഷ്, മോഹൻ, സനൽ, ജിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.