കായംകുളം: ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയതക്കെതിരെ സംസ്ഥാന - ജില്ല സമ്മേളന നേതൃത്വങ്ങൾക്ക് പരാതിപ്രവാഹം. പുള്ളികണക്ക്, കരീലക്കുളങ്ങര, പുതിയവിള ലോക്കൽ സമ്മേളനങ്ങളിലാണ് വിഭാഗിയതയും വിമർശനങ്ങളുമുയർന്നത്. കരീലക്കുളങ്ങരയിൽ ഒരു വിഭാഗം ഇറങ്ങിപ്പോയപ്പോൾ പുള്ളികണക്കിൽ ഭൂരിപക്ഷ എതിർപ്പിനെ മറികടന്ന് സെക്രട്ടറിയെ തീരുമാനിച്ചതാണ് പ്രശ്നമായത്.
പുള്ളികണക്ക് ലോക്കൽ കമ്മിറ്റിയിൽ 11 അംഗങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി നാല് പേരുടെ പിന്തുണയുള്ള റഫിഖീനെ സെക്രട്ടറിയാക്കിയതിനെതിരെയാണ് പരാതി ഉയർന്നത്. പാർട്ടി ശക്തികേന്ദ്രമായ കരീലക്കുളങ്ങര സമ്മേളനം പ്രതിനിധികളുടെ ഇറങ്ങിപ്പോക്കിൽ കലാശിക്കുന്ന തരത്തിൽ അലേങ്കാലമായത് നേതൃത്വത്തിന് തിരിച്ചടിയായി.
വിഭാഗീയത പരസ്യമായതിനെ തുടർന്ന് പ്രതിനിധിയുടെ ഹോട്ടൽ തല്ലിതകർത്ത പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സംഭവത്തിൽ രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമ്മേളന തലേദിവസമായിരുന്നു സംഭവം. കേസിൽപ്പെട്ട സുനിൽകുമാറിനെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയപ്പോൾ ഡി.വൈ.എഫ്.െഎ നേതാവ് കൂടിയായ പ്രേംജിത്തിനെ ഉൾപ്പെടുത്തി. സമ്മേളനത്തിെൻറ ചർച്ച വഴിമാറുന്നതിനാണ് സംഭവം കാരണമായത്.
വ്യാപാരികളുടെ ഹർത്താൽ പശ്ചാത്തലത്തിൽനടന്ന സമ്മേളനത്തിൽ പാനലിനെതിരെ വിമർശനമുയർന്നത് മൽസര സാധ്യത സൃഷ്ടിച്ചെങ്കിലും അനുവാദം നൽകിയില്ല. ബഹളത്തിനിടെ പാനൽ അംഗീകരിച്ചതായ അറിയിപ്പ് വന്നതോടെ പഞ്ചായത്ത് അംഗം അടക്കമുള്ള പ്രതിനിധികൾ ഇറങ്ങിപ്പോയത് നേതൃത്വത്തെ ഞെട്ടിച്ചു. ഇതുമായി ബന്ധപ്പെട്ടും സംസ്ഥാന^ജില്ല നേതൃത്വത്തിന് പരാതി പോയിട്ടുണ്ട്.
സഹകരണ സംഘങ്ങളിലെ അഴിമതിയെ ചൊല്ലിയായിരുന്നു കണ്ടല്ലൂർ പുതിയവിളയിൽ വിമർശനമുയർന്നത്. ഏരിയ സെന്‍റർ അംഗമായ ബാങ്ക് പ്രസിഡന്‍റിന് എതിരെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.
ഇതിനിടെ എരുവ ലോക്കൽ സെക്രട്ടറിക്ക് എതിരെ സമ്മേളന കാലയളവിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടി വന്നതും ചർച്ചയായി. അശ്ലീല വർത്തമാനങ്ങളെ ചൊല്ലിയുള്ള പരാതികളാണ് ലോക്കൽ സെക്രട്ടറിക്ക് തിരിച്ചടിയായത്. ഇത് സംബന്ധിച്ച് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകാൻ നിശ്ചയിച്ച കാലയളവ് വെള്ളിയാഴ്ച അവസാനിച്ചിരിക്കുകയാണ്.
30നാണ് ഇവിടെ സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. ഇത് സമ്മേളനത്തിൽ ചർച്ചയാകാതിരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ജി. സുധാകര അനുകൂലികളായ ഏരിയ നേതൃത്വം നടത്തുന്നത്. ഏരിയയിലെ ഔദ്യോഗിക പക്ഷത്തിന്റെ ഇത്തരം വീഴ്ചകളെ അനുകൂലമാക്കാനുള്ള നീക്കങ്ങൾ മറുപക്ഷവും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.