കുട്ടിയുടെ മാല മോഷ്ടിച്ച വീട്ടുവേലക്കാരി പിടിയിൽ

കായംകുളം: മൂന്ന് വയസ്സുളള കുട്ടിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റില്‍. തെക്കേക്കര പോനകം മുറിയില്‍ സുബാഷ് ഭവനത്തിൽ പുഷ്പമ്മയാണ് (43) പിടിയിലായത്. കൃഷ്ണപുരം ഞക്കനാല്‍ വലിയവീട്ടില്‍ അനസിന്‍റെ മകളുടെ ഒരു പവനോളം വരുന്ന സ്വര്‍ണ്ണമാലയാണ് മോഷ്ടിച്ചത്.

മോഷണ മുതൽ തൃക്കുന്നപ്പുഴയിലുളള ജ്വൂവലറിയില്‍ വില്‍ക്കുകയായിരുന്നു. സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ ശ്രീകുമാര്‍, സിവിൽ പൊലീസ് ഓഫിസർമാരായ രാജേന്ദ്രന്‍, സുനില്‍ കുമാര്‍, ദീപക്, വിഷ്ണു, ഷാജഹാന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Housemaid arrested for stealing baby's necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.