കായംകുളം: താലൂക്കിലെ മെഡിക്കൽ സ്റ്റോറുകളിൽ ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിൽ വിലകൂട്ടി വിറ്റവർക്കെതിരെ നടപടി.
പൾസ് ഓക്സിമീറ്റർ, പി.പി.ഇ കിറ്റ്, മാസ്കുകൾ മുതലായവ സർക്കാർ നിശ്ചയിച്ച വിലയിൽ കൂടുതൽ വാങ്ങിയവർക്കെതിരെയായിരുന്നു നടപടി. കായംകുളം, ഹരിപ്പാട് മേഖലകളിൽ നടന്ന പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽനിന്നായി 40,000 രൂപ പിഴ ഈടാക്കി.
പരിശോധനക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ആർ. ജയലക്ഷ്മി, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് എസ്. പ്രേംകുമാർ, ഷിബു ബേബി, കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.