കായംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ട നേതാവ് അറസ്റ്റിൽ. ഭരണിക്കാവ് പള്ളിക്കൽ ബിസ്മില്ല മൻസിലിൽ ബുനാഷ് ഖാനാണ് (29) അറസ്റ്റിലായത്.
ജൂലൈ 13ന് ഓച്ചിറയിലെ ബാറിന് സമീപം ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. മറുസംഘത്തിൽെപട്ട ജ്യോതിഷിനെ കുത്തിപ്പരിക്കേൽപിച്ചശേഷം കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി കൃഷ്ണപുരത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിലാണ് അറസ്റ്റ്.
ഇയാൾക്കെതിരെ ഓച്ചിറ, കായംകുളം, കരുനാഗപ്പള്ളി, കരീലക്കുളങ്ങര, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഇരുപത്തിയെട്ടോളം കേസ് നിലവിലുണ്ട്.
കേസിലെ മറ്റൊരു പ്രതിയായ കായംകുളം കാട്ടിശ്ശേരിൽ ഷംനാദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി കായംകുളം സ്വദേശി ആഷിഖിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. എസ്.ഐമാരായ നിയാസ്, എം.എസ്. നാഥ്, എ.എസ്.ഐമാരായ സന്തോഷ്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.