കായംകുളം: സഭാതർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനെ ചൊല്ലി സംഘർഷം. പള്ളിക്ക് മുന്നിലെ കുരിശടി അലങ്കരിക്കാനുള്ള ഒാർത്തഡോക്സ് വിഭാഗത്തിെൻറ ശ്രമമാണ് ശനിയാഴ്ച വൈകീട്ട് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
യാക്കോബായ വിഭാഗത്തിേൻറതായിരുന്ന പള്ളി സുപ്രീംകോടതി ഉത്തരവിലൂടെ ഒാർത്തഡോക്സ് പക്ഷം സ്വന്തമാക്കിയിരുന്നു. ഇതിനിടെ, ഇടവകയിൽ ഭൂരിപക്ഷമുള്ള യാക്കോബായ വിഭാഗക്കാരനായ ട്രസ്റ്റിക്ക് താക്കോൽ കൈമാറണമെന്ന ഉത്തരവ് ഹൈകോടതിയിൽനിന്ന് ഇവർ നേടിയിരുന്നു. ഇതിന് പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗം സമരത്തിലാണ്.
ഇത് അവഗണിച്ച് കുരിശടി അലങ്കരിക്കാൻ എത്തിയ ഒാർത്തഡോക്സുകാരെ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. തുടർ ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ട്രസ്റ്റി അലക്സ് എം. ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.