എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം നൽകി 17 ലക്ഷം തട്ടിയയാൾ പിടിയിൽ

കായംകുളം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം നൽകി 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി പിടിയിൽ. ആലപ്പുഴ കുതിരപ്പന്തി കണിയാൻപറമ്പ് സായികൃപയിൽ പൊന്നപ്പനാണ് (76) അറസ്റ്റിലായത്.

കായംകുളം മേനാമ്പള്ളി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.

നിരവധി പേർ തട്ടിപ്പിനിരയായിട്ടുെങ്കിലും പരാതിയുമായി ആരും എത്താതിരുന്നതാണ് ഇയാൾക്ക് സഹായകമായതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Man arrested for swindling Rs 17 lakh by offering job in Airport Authority of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.