കായംകുളം: സാമൂഹിക പരിഷ്കർത്താവ് മന്നത്ത് പത്മനാഭൻ സി.പി.എം സമ്മേളന പ്രചാരണനായകൻ. ഈ മാസം 17, 18,19 തീയതികളിലെ സി.പി.എം കായകുളം ഏരിയ സമ്മേളനത്തിെൻറ പ്രചാരണഭാഗമായി കണ്ടല്ലൂർ പറവൂർ മുക്കിലാണ് വിമോചന സമരനായകൻ മന്നത്ത് പത്മനാഭെൻറ ചിത്രം ഉൾപ്പെടുത്തിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നതോടെ വിശദീകരണവുമായി പാർട്ടിയും രംഗത്തെത്തി. നവോത്ഥാന നായകൻ എന്നനിലയിലാണ് ചിത്രം ഉൾപ്പെടുത്തിയതെന്ന് ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു. വിമോചന സമരനായകനെ പ്രചാരണബോർഡിൽ ഉൾപ്പെടുത്തിയ നടപടി സി.പി.എമ്മിലും സജീവചർച്ചയാണ്. കമ്യൂണിസ്റ്റുകാരെ റഷ്യയിലേക്ക് പറഞ്ഞുവിടും വരെ വിശ്രമമില്ലെന്ന് പ്രഖ്യാപിച്ച് വിമോചനസമരം നയിച്ച മന്നത്ത് പത്മനാഭെൻറ ചിത്രം പ്രചാരണബോർഡിൽ െവച്ചതാണ് പാർട്ടിക്കുള്ളിൽ ചർച്ചക്ക് കാരണമായത്.
അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു കാലത്തും സർക്കാറുമായി പരസ്യമായി കൊമ്പുകോർത്ത എൻ.എസ്.എസ് ഏറ്റവുമൊടുവിൽ മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാമ്പത്തിക സർവേക്കെതിരെയും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇതിനിടെയാണ് പാർട്ടിയുടെ ശക്തികേന്ദ്രമായ കായംകുളത്തെ ഏരിയ സമ്മേളന പ്രചാരണത്തിന് സമുദായാചാര്യൻ മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനാക്കി ഉയർത്തിയുള്ള ബോർഡ് പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.