കായംകുളം: സി.പി.എം പ്രവർത്തകൻ വൈദ്യൻവീട്ടിൽതറയിൽ സിയാദിെൻറ (36) സുഹൃത്തുക്കളെ എരുവ കോയിക്കപ്പടിയിൽെവച്ച് ആക്രമിച്ച കേസിൽ അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.
എരുവ ലൈല മൻസിലില്‍ അൻവർഷ (23), എരുവ സ്വദേശി അബുമോൻ (24), മാർക്കറ്റിനു സമീപം ഷാമോൻ (25), അബ്ദുൽ റഹ്മാൻ (25) എന്നിവരെയാണ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ ഉൾപ്പെട്ട തക്കാളി ആഷിക്കിനായി അന്വേഷണം ഉൗർജിതമാണ്.
സിയാദിെൻറ സുഹൃത്തുക്കളായ എരുവ കോയിക്കപ്പടി തുണ്ടിൽ റജീഷ് (34), പനമ്പള്ളി ഷഹീർ (32) എന്നിവരെ ആക്രമിച്ച കേസിലാണ് നടപടി. ഇവരെ കൂടാതെ സിയാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ എരുവ സക്കീന മൻസിലിൽ വെറ്റ മുജീബ് (39), വിളക്ക് ഷെഫീഖ് എന്നിവരും എരുവ ചെറുകാവിൽ വിഠോബ ഫൈസലും (32) കേസിലെ മുഖ്യപ്രതികളാണ്.
കൊലപാതക കേസിൽ ഉൾപ്പെട്ട വെറ്റ മുജീബിനെയും വിളക്ക് ഷഫീഖിനെയും കസ്റ്റഡിയിൽ കിട്ടുന്നതിനായി ബുധനാഴ്ച കോടതിയെ സമീപിക്കുമെന്ന് സി.െഎ മുഹമ്മദ് ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.