കായംകുളം: പ്രധാന റോഡിലേക്കുള്ള ഏക പ്രവേശന മാർഗമായ മുരുക്കുംമൂട്-കരീലക്കാട്-ചേങ്കര റോഡ് തകർന്നത് യാത്ര ദുരിതമാക്കുന്നു. നഗരത്തിലെ 20 ാം വാർഡിൽ ഉൾപ്പെടുന്ന ഈ റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ട് പിന്നിടുകയാണ്. 20 ഓളം കുടുംബങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കാനായി 12 വർഷം മുമ്പ് നഗരസഭ ഏറ്റെടുത്ത് നടപ്പാക്കിയ റോഡാണിത്.
കുണ്ടും കുഴിയുമായി കാൽനട യാത്ര പോലും ദുസ്സഹമായ റോഡ് നന്നാക്കുന്നതിൽ ഗുരുതര വീഴ്ചയാണ് അധികൃതർ കാട്ടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മദ്റസ, മസ്ജിദ്, ക്ഷേത്രം, സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സഞ്ചാര പാതയാണെന്ന പരിഗണനയും അധികൃതർ നൽകുന്നില്ല.
മഴക്കാലത്ത് തോടായി മാറുന്നതോടെ യാത്ര കൂടുതൽ ദുരിതമാകും. നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും അനുകൂല സമീപനമുണ്ടായില്ലെന്നാണ് ആക്ഷേപം. നവകേരള സദസ്സിൽ മൈത്രി റസിഡന്‍സ് അസോസിയേഷൻ പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചുവെന്ന അറിയിപ്പ് ലഭിച്ചെങ്കിലും പരിഹാര നിർദേശങ്ങളുണ്ടായില്ല.
അടിയന്തിര പരിഹാരമുണ്ടാകണമെന്ന് മൈത്രി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഭാ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സലിം മുരുക്കുംമൂട്, സാംജഹാൻ, യൂസഫ്കുഞ്ഞ്, ഗോപകുമാരി, രാജൻ ചിന്ത, തോമസ് പാണാലിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.