കായംകുളം: താലൂക്ക് ആശുപത്രി അസൗകര്യങ്ങളിൽ നട്ടം തിരിയുന്നു. പെയിന്റടിച്ച്, ടൈൽ പാകിയ ആശുപത്രിയിൽ രോഗികൾക്കാവശ്യമായ സൗകര്യങ്ങൾ നൽകുന്നിെല്ലന്നാണ് പരാതി. ഡോക്ടർമാരുടെയും മരുന്നിെന്റയും അഭാവമാണ് പ്രധാന പ്രശ്നം. ദന്ത ഡോക്ടർ ഇല്ലാതായിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും പകരം സംവിധാനമായിട്ടില്ല. അധികൃതരുടെ നിഷ്ക്രിയത്വമാണ് പകരം ഡോക്ടർ വരുന്നതിന് തടസ്സം.
ദിവസവും അറുപതോളം പേർ ആശ്രയിച്ചിരുന്ന വിഭാഗമാണ് നോക്കുകുത്തിയായി മാറിയിരിക്കുന്നത്. കോവിഡ് കാലത്ത് നിർത്തിവെച്ച സംവിധാനം പുനരാരംഭിച്ചതിന് പിന്നാലെയാണ് ഡോക്ടർ ഇല്ലാതായത്. പല്ല് വെക്കുന്നതിന് മുന്നൂറോളം പേരാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.
സ്വകാര്യമേഖലയിൽ 15,000 രൂപ വരെ ഈടാക്കുന്ന ചികിത്സക്ക് ഗവ. ആശുപത്രിയിൽ 575 രൂപ മാത്രമാണ് ചെലവ്. മറ്റ് ചികിത്സകളും ആശ്വാസകരമായ നിരക്കിൽ ലഭ്യമായിരുന്നു. ഇതോടൊപ്പം കുട്ടികളുടെ വിഭാഗത്തിലടക്കം മരുന്നുകളുടെ അഭാവവും വ്യാപകമായി ചർച്ചയാകുന്നുണ്ട്. മിക്ക മരുന്നുകളും പുറത്തുനിന്ന് വാങ്ങാനാണ് നിർദേശം. വിഷയങ്ങൾക്ക് പരിഹാരം കാണാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.