കായംകുളം: കരിമണൽ കൊള്ളക്കും തീരദേശത്തെ പാരിസ്ഥിതിക അട്ടിമറിക്കും അനുമതി നൽകിയ മുഖ്യമന്ത്രി പിണറായിക്ക് തീരദേശ ജനത മാപ്പ് നൽകില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബു പ്രസാദ്. ജനകീയ പ്രക്ഷോഭയാത്രയുടെ നിയോജക മണ്ഡലം സ്വാഗതസംഘം രൂപവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ജോൺസൺ എബ്രഹാം അധ്യക്ഷത വഹിച്ചു. അഡ്വ. യു. മുഹമ്മദ്, അഡ്വ. പി.എസ്. ബാബുരാജ്, ടി. സൈനുലാബ്ദീൻ, കെ. പുഷ്പദാസ്, എസ്. രാജേന്ദ്രൻ, സി.എ. സാദിഖ്, ശ്രീജിത്ത് പത്തിയൂർ, അലക്സ് മാത്യു, എം. വിജയമോഹൻ, ജോൺ. കെ. മാത്യു, എൻ. രാജഗോപാൽ, ചേലക്കാട്ട് രാധാകൃഷ്ണൻ, കട്ടച്ചിറ താഹ, എം.ആർ. സലിംഷാ, സജി പത്തിയൂർ, നൈനാരേത്ത് റഷീദ് , തണ്ടളത്ത് മുരളി, രാധാമണി രാജൻ, ചന്ദ്രാ ഗോപിനാഥ്. ബിധു രാഘവൻ, ബിജു നസറുള്ള , പി.സി. റോയ്, ഷീജാ റഷീദ്, സുമിത്രൻ, ഷൈജു മുക്കിൽ ഷുക്കൂർ വഴിച്ചേരി, ബി. ചന്ദ്രസേനൻ, ബെന്നി ചെട്ടികുളങ്ങര, മധു വഞ്ചിലേത്ത്, രാജീവ് വല്ല്യത്ത്, വി.കെ വിശ്വനാഥൻ, കെ രവീന്ദ്രൻ, അൻസാരി കോയിക്കലേത്ത്, കെ. പത്മകുമാർ, കെ നാസർ ,ബിജു ഡേവിഡ്, സുശീല വിശ്വംഭരൻ, ഗോപൻ ഭരണിക്കാവ്, ചന്ദ്രിക തങ്കപ്പൻ, നൗഫൽ ചെമ്പകപ്പള്ളി, അജിമോൻ കണ്ടല്ലൂർ, ഹാഷിർ പുത്തൻകണ്ടം,സുറുമി ഷാഹുൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.