കായംകുളം: ദേശീയപാത വികസനത്തിൽ നഗരത്തിൽ തൂണുകളിലെ ഉയരപ്പാത സ്ഥാപിക്കണമെന്ന ആവശ്യം നിലനിൽക്കെ അടിപ്പാത നിർമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തിയാർജിക്കുന്നു.
കോളജ് ജങ്ഷനിൽ അടിപ്പാതക്കായി നടത്തിയ നീക്കം തടഞ്ഞാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ഇവിടെ ഒരു നിർമാണവും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സമരസമിതി രാപ്പകൽ സമരവും തുടങ്ങിയിരിക്കുകയാണ്. വിഷയത്തിൽ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ അന്തിമ വിധി വരുന്നതിന് മുമ്പേയുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വിഷയത്തിൽ ഇടപെടണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും മറുപടി വന്നിട്ടില്ല. മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന പ്രധാന സംസ്ഥാന പാതയിൽ ചെറിയ അടിപ്പാത സ്ഥാപിക്കുന്നത് ഗുരുതര ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്ന തരത്തിലാണ് നിലവിൽ വികസന രൂപരേഖ തയാറാക്കിയിരിക്കുന്നത്.
ഇതിന് പരിഹാരമായി ഷഹീദാർ മസ്ജിദ് ജങ്ഷൻ മുതൽ ചിറക്കടവം വരെ തൂണുകളിലെ ഉയരപ്പാത സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.