കെ-സ്റ്റോറിന്റെ ജില്ലതല ഉദ്ഘാടനം കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് സമീപത്തെ 32ാം നമ്പര്‍ റേഷന്‍കടയില്‍
യു. പ്രതിഭ എം.എല്‍.എ നിര്‍വഹിക്കുന്നു
കായംകുളം: ജില്ലയിലെ ആദ്യ കെ-സ്റ്റോര്‍ പ്രവർത്തനം ആരംഭിച്ചു. റേഷന്‍ കടകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കിയാണ് കെ-സ്റ്റോറുകളായി മാറ്റുന്നത്.
ഇതിലൂടെ 10,000 രൂപ വരെയുളള ബാങ്കിങ് സേവനങ്ങള്‍, സി.എസ്.സി സേവനങ്ങള്‍, സപ്ലൈകോ ശബരി ഉൽപന്നങ്ങള്, മില്‍മ ഉൽപന്നങ്ങള്, ചോട്ടുഗ്യാസ് എന്നീ സേവനങ്ങളും ലഭിക്കും.
ജില്ലതല ഉദ്ഘാടനം ചേരാവള്ളി ക്ഷേത്രത്തിന് സമീപമുളള 32ാം നമ്പര്‍ റേഷന്‍കടയില്‍ യു. പ്രതിഭ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്പേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് ജെ. ആദര്‍ശ്, നഗരസഭ അംഗങ്ങളായ എസ്. കേശുനാഥ്, പി.എസ്. സുള്‍ഫിക്കര്‍, ഷാമില അനിമോന്, സി.എസ്. ബാഷ, ജില്ല സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവി, താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ ജി. ഓമനക്കുട്ടന്, സുരേഷ്, മായാദേവി, ഡിപ്പോ മാനേജര്‍ എന്‍.ജി. അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.