കായംകുളം: സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവർത്തകൻ, ചരിത്രകാരൻ, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി തുടങ്ങി വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുതുപ്പള്ളി രാഘവന്റെ സ്മരണയ്ക്കായി ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ഇത്തവണ ഗോപിനാഥ് മുതുകാടിന്. രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്നവർക്ക് 2011 മുതൽ അവാർഡ് നൽകിവരുന്നു.
മാധ്യമ പ്രവർത്തകരായ ആർ. ശ്രീകണ്ഠൻ നായർ, ഗീതാ നസീർ, ട്രസ്റ്റ് അംഗങ്ങളായ ഷീലാ രാഹുലൻ, ശോഭാ സതീശൻ, ഷാജി ശർമ്മ എന്നിവരടങ്ങിയ ജൂറിയാണ് ഗോപിനാഥ് മുതുകാടിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ശാസ്ത്ര - സാമൂഹ്യ പ്രതിബദ്ധതയും ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തുന്ന നിസ്വാർത്ഥ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.
25,000 രൂപയും ശില്പവും അടങ്ങുന്ന അവാർഡ് പുതുപ്പള്ളി രാഘവന്റെ ഇരുപത്തിരണ്ടാം ചരമദിനമായ 27 ന് രാവിലെ 11 ന് സമ്മാനിക്കും . കവിയും പ്രഭാഷകനും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ സ്മൃതിമണ്ഡപത്തിൽ വെച്ച് പുരസ്കാര കൈമാറ്റം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.