കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ നഗ്നത വിഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ.
കൊല്ലം കോർപറേഷൻ 22ാം വാർഡിൽ വൈ നഗറിൽ ബദരിയ മൻസിലിൽനിന്ന് കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ താമസിക്കുന്ന മുഹമ്മദ് ഹാരിസാണ് (36) അറസ്റ്റിലായത്. വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ദൃശ്യങ്ങൾ പകർത്തിയത്. സമാനരീതിയിൽ പെൺകുട്ടികളുടെ വിഡിയോ റെക്കോഡ് ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ നൂറനാട് - കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2020ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ മേൽനോട്ടത്തിൽ കായംകുളം ഡിവൈ.എസ്.പി അജയനാഥ്, സി.ഐ സുധീർ, എസ്.ഐമാരായ ഹാഷിം, രതീഷ് ബാബു, എ.എസ്.ഐ ജീജാദേവി, പൊലീസുകാരായ അരുൺ, ഗിരീഷ്, ദീപക്, ഷാജഹാൻ, അഖിൽ മുരളി, ഇയാസ്, മണിക്കുട്ടൻ, വിഷ്ണു, ഫിറോസ്, അനീഷ്, അഖിൽ, ഗോപകുമാർ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നഗ്നത പകർത്തി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.