കായംകുളം: എരുവ കോയിക്കപ്പടിയിൽ നടന്ന ആക്രമണത്തിലെ പ്രതി പൊലീസിനെ വെട്ടിച്ച് കോടതിയിൽ കീഴടങ്ങി. നിരവധി കേസുകളിൽ പ്രതിയായ എരുവ കൊയിക്കപ്പടി പടിഞ്ഞാറ് ജിജീസ് വില്ലയിൽ തക്കാളി ആഷിഖാണ് കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്.
18ന് രാത്രി കോയിക്കപ്പടിയിൽ തുണ്ടിൽ റജീഷ് (34), പനമ്പള്ളി ഷഹീർ (32) എന്നിവരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്നു. സി.പി.എം പ്രവർത്തകനായിരുന്ന സിയാദിനെ കൊലപ്പെടുത്തിയ ശേഷം കോയിക്കപ്പടിയിലെത്തിയ വെറ്റ മുജീബിനൊപ്പം ചേർന്നാണ് റജീഷിനെയും ഷഹീറിനെയും ആക്രമിച്ചത്. ഒളിവിൽ പോയ ആഷിഖ് പൊലീസ് വലയം മറികടന്നാണ് കോടതിയിൽ കീഴടങ്ങാൻ എത്തിയത്. അഞ്ചാം പ്രതിയായ ഇയാളെ ക്വാറൻറീൻ ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.
ഇതിനിടെ, വെറ്റ മുജീബ്, വിളക്ക് ഷഫീഖ് എന്നിവരുടെ കോവിഡ് പരിശോധനഫലം ലഭ്യമാകാതിരുന്നതിനെത്തുടർന്ന് കസ്റ്റഡി അപേക്ഷ ബുധനാഴ്ച സമർപ്പിച്ചില്ല. ഫലം ലഭ്യമായാൽ വ്യാഴാഴ്ച അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
നിസാമിനെ പുറത്താക്കണം –സി.പി.എം
കായംകുളം: ക്വേട്ടഷൻ-ഗുണ്ട ബന്ധങ്ങൾ സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്ന ഡി.സി.സി പ്രസിഡൻറിെൻറ പ്രഖ്യാപനം കൊലപാതകക്കേസിൽ കോൺഗ്രസ് കൗൺസിലർ അടക്കമുള്ളവരുടെ ബന്ധം വ്യക്തമായ സാഹചര്യത്തിലെ കുറ്റസമ്മതമാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി. കൗൺസിലർ കാവിൽ നിസാമിനെ കോൺഗ്രസിൽനിന്ന് പുറത്താക്കണം. ജില്ല സെക്രേട്ടറിയറ്റ് അംഗം എം.എ. അലിയാർ, ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, സി.െഎ.ടി.യു ജില്ല സെക്രട്ടറി പി. ഗാനകുമാർ, എസ്. ആസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.