കായംകുളം: പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ പൊലീസ് കാവലിൽ കോവിഡ് ബാധിതനായ ദലിത് വയോധികെൻറ മൃതദേഹം ചേരാവള്ളിയിലെ നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ചു. ഒന്നാംകുറ്റി പ്രതീക്ഷ അഗതി മന്ദിരത്തിലെ അന്തേവാസിയായിരുന്ന മുരുക്കുംമൂട് സ്വദേശി രാജപ്പെൻറ (65) മൃതദേഹമാണ് പൊലീസ് കാവലിൽ സംസ്കരിച്ചത്. മൂന്ന് ദിവസമായി ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജമാഅത്തെ ഇസ്ലാമി റസ്ക്യു വിഭാഗമായ െഎ.ആർ.ഡബ്ല്യു വളൻറിയർമാരാണ് ഏറ്റെടുത്ത് സംസ്കരിച്ചത്.
വെള്ളിയാഴ്ച സംസ്കാര ചടങ്ങിന് ഒരുക്കം നടത്തിയെങ്കിലും പ്രതിഷേധം കാരണം നടന്നില്ല. കരുനാഗപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലെ വൈദ്യുതി ശ്മശാനങ്ങളിൽ സംസ്കരിക്കാനുള്ള ശ്രമവും വിജയിച്ചില്ല. ജില്ല ഭരണകൂടം ഇടപെട്ടതോടെയാണ് നഗരസഭ ശ്മശാനത്തിൽതന്നെ സംസ്കരിക്കാൻ സാധ്യത തുറന്നത്. നഗരസഭ വൈസ് ചെയർപേഴ്സൺ ആർ. ഗിരിജയുടെ ഇടപെടലും സഹായകമായി. എന്നാൽ, വീണ്ടും ചിലർ പ്രതിഷേധവുമായി വന്നതോടെ വൈകീട്ട് ആറിന് തീരുമാനിച്ച സംസ്കാരം വീണ്ടും അനിശ്ചിതത്തിലായി. വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയതോടെയാണ് പ്രതിഷേധക്കാർ പിൻവലിഞ്ഞത്. പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് രാത്രി എട്ട് മണിയോടെ മൃതദേഹം ഏറ്റുവാങ്ങി ദഹിപ്പിച്ചത്.
അതേസമയം പ്രതിഷേധം മൃതദേഹം സംസ്കരിക്കുന്നതിെനതിരെയല്ലെന്നും ജനവാസ മേഖലയിലെ ശ്മാശനത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ നഗരസഭ വരുത്തുന്ന വീഴ്ചക്കെതിരെയാണെന്നുമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ, സെക്രട്ടറി എ. നാസർ, വെൽെഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് മുബീർ എസ്. ഒാടനാട്, സെക്രട്ടറി അൻസാദ് അമ്പഴ, െഎ.ആർ.ഡബ്ല്യു-ടീം വെൽെഫയർ വളൻറിയർമാരായ സമീർ ഹൻസ്, കെ.ജെ. സലിം, അനസ് പുതുവന, വൈ. ഇർഷാദ്, അബ്ദുൽ വാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി. ആർ. ഗിരിജ, ഹെൽത്ത് ഇൻസ്പെക്ടർ സലിം ചീരാമത്ത്, എസ്.െഎ ഷൈജു ഇബ്രാഹിം എന്നിവർ മേൽനോട്ടം വഹിച്ചു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.