കായംകുളം: ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അവശനായി കണ്ട വയോധികെൻറ ൈദന്യാവസ്ഥക്ക് പരിഹാരം കാണാൻ ഇറങ്ങിയ പാരാമെഡിക്കൽ വിദ്യാർഥിനി സമൂഹ മാധ്യമങ്ങളിലെ താരമായി. മണിവേലിക്കടവ് കരിയിൽ കിഴക്കതിൽ അരവിന്ദൻറ മകൾ അഞ്ജുവിൻറ (25) സേവനമാണ് ചർച്ചയാകുന്നത്. ഇവരുടെ ശ്രമഫലമായി ഇരുപതോളം തെരുവുവാസികൾക്കാണ് കോവിഡ് വാക്സിൻ സൗകര്യം ലഭിച്ചത്.
ജൂലൈ 29ന് പരീക്ഷ കഴിഞ്ഞ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കവെ, അവശനായി കണ്ട വയോധികെൻറ ക്ഷേമം അന്വേഷിച്ചപ്പോൾ ആധാറോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ വാക്സിൻ ലഭിച്ചില്ലെന്ന വിഷമം പങ്കുവെക്കുകയായിരുന്നു. ഒാഫിസുകൾ കയറിയിറങ്ങാൻ അനുവാദമില്ലാത്ത ഇക്കൂട്ടർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന ചിന്തയുമായാണ് റേഡിയോഗ്രഫി വിദ്യാർഥിയായ അഞ്ജു വീട്ടിലേക്ക് മടങ്ങുന്നത്. തുടർന്ന് കൊച്ചി കോർപറേഷൻ തെരുവുവാസികൾക്ക് വാക്സിൻ ലഭ്യമാക്കിയ ഇടപെടലുകൾ മനസ്സിലാക്കി ഇൗ വഴി തെരഞ്ഞെടുക്കുകയായിരുന്നു.
അടുത്ത ദിവസം അധികൃതരെ ബന്ധപ്പെെട്ടങ്കിലും സാേങ്കതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇതോടെ പണം മുടക്കി വാക്സിൻ ലഭ്യമാക്കാൻ ശ്രമം തുടങ്ങി. സ്വകാര്യസ്ഥാപനം ഇതിന് സന്നദ്ധമായി. സഹപാഠികളടക്കമുള്ളവർ പിന്തുണയുമായി രംഗത്തുവന്നതോടെ ഇടപെടൽ ഉൗർജിതമായി. അതിനിടെ, ജില്ല മെഡിക്കൽ ഒാഫിസർ ഇടപെട്ട് വാക്സിൻ സൗകര്യം നൽകാമെന്ന് ഉറപ്പുനൽകി.
സന്നദ്ധപ്രവർത്തകർ പിന്തുണയുമായി എത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. ബോയ്സ് സ്കൂളിന് സമീപത്തെ സെൻറ് ബേസിൽ ചർച്ച് വളപ്പിൽ ടൗണിൽ അലഞ്ഞുതിരിയുന്നവരും അല്ലാത്തവരുമായ 20പേരെ ആർ.ടി പി.സി.ആർ പരിശോധനക്ക് വിധേയരാക്കി. ഇതിെൻറ ഫലം എത്തിയാലുടൻ വാക്സിനും വിതരണം ചെയ്യും. അഞ്ജുവിന് ഇത്തരം സാമൂഹിക ഇടപെടൽ ആദ്യാനുഭവമാണ്. മാതാപിതാക്കളായ അരവിന്ദെൻറയും സുനന്ദയുടെയും സഹോദരൻ അഭിലാഷിെൻറയും പിന്തുണയാണ് രംഗത്തിറങ്ങാൻ പ്രേരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.