കായംകുളം: ആശുപത്രിയിൽ കയറി ഡോക്ടറെ മർദിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.ഐ മുൻ ജില്ല കമ്മിറ്റി അഗവും മാവേലിക്കര മണ്ഡലം സെക്രട്ടറിയുമായിരുന്ന വള്ളികുന്നം കടുവുങ്കൽ തോപ്പിൽ തെക്കതിൽ സോഹൻ (47), ബ്രാഞ്ച് സെക്രട്ടറി നാരായണീയത്തിൽ സലിൻ ഗോപി (52), കടുവുങ്കൽ കന്നേൽ അജികുമാർ (49) എന്നിവരാണ് പിടിയിലായത്. ഇലിപ്പക്കുളം ചൂനാട് വടക്കേ ജങ്ഷനിൽ പ്രവർത്തിക്കുന്ന ദയ ആശുപത്രി ഉടമ ഡോ. അൻസാർ മുഹമ്മദിനെയാണ് സംഘം ആക്രമിച്ചത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെ പരിശോധിക്കവെ മുറിയിലേക്ക് കയറിയ സംഘം ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു സംഘത്തിന്റെ ആക്ഷേപം. എന്നാൽ, ജോലിയിൽ ഉത്തരവാദിത്തം പുലർത്തണമെന്ന നിർദേശമാണ് നൽകിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഘടനവിരുദ്ധ പ്രവർത്തനങ്ങൾക്ക് സോഹനെ ആറുമാസം മുമ്പ് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.