കായംകുളം: കല്ലുമൂട് കാഷ്യു ഫാക്ടറിയിൽ എട്ട് ദിവസമായി നടക്കുന്ന സമരത്തിൽ പങ്കെടുത്ത തൊഴിലാളികളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. മാനേജ്മെന്റുമായി നടന്ന ചർച്ച പരാജയപ്പെട്ടതോടെ സമരം തുടർന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച പത്തോളം തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
12 കോടിയോളം രൂപയുടെ കശുവണ്ടി പരിപ്പ് ഫാക്ടറിക്കുള്ളിൽ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികൾ സമരം തുടരുന്ന സാഹചര്യത്തിൽ പരിപ്പ് ഇവിടെ നിന്നും മാറ്റുന്നതിന് ഫാക്ടറി മാനേജ്മെൻറ് പൊലീസ് സഹായം തേടിയിരുന്നു. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. വേതനം വർധിപ്പിക്കുക, ഇ.എസ്.ഐ, പി. എഫ് ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ അടക്കം ഉയർത്തിയാണ് തൊഴിലാളികൾ കാഷ്യൂ ഫാക്ടറിക്ക് മുന്നിൽ രാപ്പകൽ ഉപരോധ സമരം നടത്തുന്നത്. തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും മറ്റുള്ള തൊഴിലാളികൾ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ട്രേഡ് യൂനിയൻ നേതാക്കൾ തൊഴിലാളികളുമായി ചർച്ച നടത്തിയെങ്കിലും ഇതും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.