കായംകുളം: കെ.പി റോഡിലെ റെയിൽവേ മേൽപാലം നിർമാണം ഇഴയുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച നിർമാണം രണ്ട് മാസമായാലും തീരാത്ത നിലയിൽ ഇഴയുകയാണ്. ഇതിനായി നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടം അടച്ചത് വ്യാപാര മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഫലപ്രദമായ സമാന്തര പാതകൾ ഇല്ലാത്തത് ഗതാഗതപ്രശ്നങ്ങളും രൂക്ഷമാക്കുകയാണ്. നിർമാണം വേഗത്തിലാക്കി റോഡ് തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, സോഷ്യൽ ഫോറം തുടങ്ങിയ സംഘടനകൾ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മേൽപാലം നവീകരണം വേഗത്തിലാക്കുക, സമീപ റോഡുകളുടെയും ഓടകളുടെയും ശോച്യാവസ്ഥ പരിഹരിക്കുക, വെള്ളക്കെട്ടുകൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ മുന്നോട്ട് വെക്കുന്നത്. ഇതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. 10 ദിവസത്തിനകം പ്രവർത്തനം പൂർത്തിയാക്കി റോഡ് തുറന്നില്ലെങ്കിൽ ട്രെയിൻ തടയൽ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് എ.എം. ഷരീഫ് മുഖ്യപ്രഭാഷണം നടത്തി. പി. സോമരാജൻ, എം. ജോസഫ്, വി.കെ. മധു, ബി. ഭദ്രകുമാർ, പ്രഭാകരൻ പത്തിയൂർ, ബാബുജി കാക്കനാട്, സുരേഷ് മുഞ്ഞിനാട്, ഹരികുമാർ, അബു ജനത, എ.എച്ച്.എം. ഹുസൈൻ, സജുമറിയം, ശശി പൗർണമി, ഇ.എസ്.കെ. പൂക്കൂഞ്ഞ്, എസ്.കെ. നസീർ, ഷാജി കല്ലറക്കൽ, ഷമീം ചീരാമത്ത്, അസിം നാസർ, ബിനിൽ മനോഹർ, ആസിഫ് സെലക്ഷൻ, എം.എസ്. നൗഷാദ്, ദേവസ്യ, പ്രവീൺ രമേശ് ആര്യാസ്, വിജയകുമാർ, അജി ഇഞ്ചക്കൽ, രേഷ്മ ബിനു എന്നിവർ സംസാരിച്ചു.
റെയിൽവേ മേൽപാലത്തിന്റെ നിർമാണം വേഗത്തിലാക്കി കെ.പി റോഡിലൂടെയുടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ജങ്ഷനിൽ സോഷ്യൽ ഫോറത്തിന്റെയും ജനകീയ പ്രതിരോധ സമിതിയുടെയും ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നഗരസഭ മുൻ വൈസ്ചെയർമാൻ അഡ്വ. യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു.
ബി. ദിലീപൻ, ഉദയകുമാർ ചേരാവള്ളി, കലേഷ് മണിമംഗലം, പ്രഭാഷ് എരുവ, അനിമങ്ക്, എൻ.ആർ. അജയകുമാർ, താഹ വൈദ്യൻ വീട്ടിൽ, മക്ബൂൽ മുട്ടാണിശ്ശേരി, സുരേഷ് കുമാർ ഓലകെട്ടിയമ്പലം, വിജയൻ, പ്രഭാത് ജി. കുറുപ്പ്, നിസാം സാഗർ, പവിത്രൻ കാക്കനാട്, ശ്രീമതി പവിത്രൻ, സനാഫർ ബാബു, നാസിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.