ഓടയിൽ ഒളിച്ച മോഷ്ടാവിനെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പിടികൂടി

കായംകുളം: പൊലീസിനെ വട്ടംചുറ്റിച്ച് ഓടയിൽ ഒളിച്ച മോഷ്ടാവിനെ അഗ്നിരക്ഷാ സംഘത്തിന്‍റെ സഹായത്തോടെ പിടികൂടി. തമിഴ്നാട് കടലൂർ സ്വദേശി രാജശേഖര ചെട്ടിയാരാണ് (62) പിടിയിലായത്. കായംകുളം റെയിൽവേ മേൽപാലത്തിനുസമീപത്തെ ഓടയിലാണ് ഇയാൾ ഒളിച്ചത്. പുലർച്ച അഞ്ചിനായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ കയറിയ കള്ളനെ ആസൂത്രിതമായി കുടുക്കുകയായിരുന്നു.

മോഷണശ്രമം മനസ്സിലാക്കിയ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. ഇവർ നൽകിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പട്രോളിങ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി. ജീപ്പിന്‍റെ ശബ്ദം കേട്ട് പന്തികേട് തോന്നിയ മോഷ്ടാവ് ഇറങ്ങിയോടി. പൊലീസ് പിന്തുടർന്നതോടെ ഇയാൾ മേൽപാലത്തിനുസമീപത്തെ ഓടയിൽ ഒളിച്ചു.

പിന്നാലെ, ഓടയിലിറങ്ങി പൊലീസ് പരിശോധന നടത്തിയെങ്കിലും പിടികൂടാനാവാത്ത വിധത്തിൽ ഓടയുടെ ഉള്ളിലായിരുന്നു. പൊലീസുകാർ സ്ലാബുകൾ മാറ്റിയെങ്കിലും മോഷ്ടാവ് കൂടുതൽ ഉള്ളിലേക്ക് വലിഞ്ഞു. ഇതോടെയാണ് അഗ്നിരക്ഷാ സംഘത്തിന്‍റെ സഹായം തേടിയത്. ഇവർ ഓക്സിജൻ സിലിണ്ടറിന്‍റെ സഹായത്തോടെ ഓടക്കുള്ളിൽ കടന്ന് സാഹസികമായി മോഷ്ടാവിനെ പുറത്തെത്തിക്കുകയായിരുന്നു.

Tags:    
News Summary - Thief who was hiding in the drain was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.