കായംകുളം: ചുട്ടുപൊള്ളുന്ന വേനൽ ചൂടിനെ വകവെക്കാതെ ഗതാഗതം നിയന്ത്രിച്ച് ഹോം ഗാർഡുകൾ. തിരക്കേറിയ നഗരവീഥികളിലെ ജോലി കഴിയുേമ്പാഴേക്കും പലരും തളർന്നുവീഴുകയാണ്.
ദേശീയപാതയിലെ ഒ.എൻ.കെ ജങ്ഷൻ, മുനിസിപ്പൽ ജങ്ഷൻ, പൊലീസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലാണ് ഏറെ തിരക്കുള്ളത്. ഇതിൽ നാല് വശത്തുനിന്നും റോഡ് സംഗമിക്കുന്ന ഒ.എൻ.കെ ജങ്ഷനിലെ നിയന്ത്രണമാണ് ഏറെ പ്രയാസകരം.
സിഗ്നൽ തകരാറിലായതാണ് ട്രാഫിക് ഡ്യൂട്ടിക്കാരനെ കുഴക്കുന്നത്. റോഡിലെ ടാറിെൻറ ചൂടും അന്തരീക്ഷത്തിലെ ചൂടും താങ്ങാനാകാതെ പ്രയാസപ്പെടുകയാണ്.
ഉച്ചവെയിലത്തും പണിയെടുക്കേണ്ടി വരുന്നതും പ്രശ്നമാണ്. നാല് വശത്തുനിന്നുമുള്ള വാഹനം നിയന്ത്രിക്കുന്നതിനൊപ്പം റോഡ് മുറിച്ചുകടക്കുന്നവർക്ക് സൗകര്യം ഒരുക്കുകയും വേണം. ഇതുതന്നെയാണ് മുനിസിപ്പൽ ജങ്ഷനിലെയും അവസ്ഥ. റോഡിനു സമീപത്തെങ്ങും തണൽ ഇല്ലാത്തതിനാൽ വേനൽ ചൂട് സഹിക്കുകയേ നിവൃത്തിയുള്ളൂ.
17 ഹോം ഗാർഡുകളാണ് സ്റ്റേഷനിലുള്ളത്. ഇവരിൽ ഭൂരിപക്ഷത്തിനും ട്രാഫിക് നിയന്ത്രണമാണ് പണി. ഒരേസമയം ആറുമണിക്കൂറാണ് റോഡിൽ വെയിൽകൊള്ളേണ്ടി വരുന്നത്.
ട്രാഫിക് സ്റ്റേഷനിലെ മറ്റ് ഗതാഗത കേസുകൾ കൈകാര്യം ചെയ്യാനും മറ്റും പൊലീസുകാരുടെ കുറവുള്ളതാണ് ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡുകൾക്ക് സ്ഥിരം ഡ്യൂട്ടി വരാൻ കാരണം. അതേസമയം, തണലിൽനിന്ന് ഗതാഗതം നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.