കായംകുളം: വീര്യം ലഭിക്കാൻ കള്ളിൽ സ്പിരിറ്റ് ചേർത്ത് വിൽപന നടത്തിയ രണ്ടുപേർ പിടിയിൽ. പാലക്കാടുനിന്ന് എത്തിക്കുന്ന പെർമിറ്റ് കള്ളിലാണ് സ്പിരിറ്റ് കലർത്തി വിറ്റിരുന്നത്. പുല്ലുകുളങ്ങര കള്ളുഷാപ്പിന് സമീപം ഇടവഴിയിൽ െവച്ച് കള്ളിലേക്ക് സ്പിരിറ്റ് കലർത്തുന്നതിനിടെ എക്സൈസ് നടത്തിയ റെയ്ഡിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.
മൂന്ന് ലിറ്റർ സ്പിരിറ്റ്, 660 ലിറ്റർ കള്ള്, സ്പിരിറ്റ് എത്തിച്ച പിക്അപ് വാൻ എന്നിവയും പിടികൂടി. സ്പിരിറ്റ് കലർത്താൻ നേതൃത്വം നൽകിയ കീരിക്കാട് വാടക താമസക്കാരനായ തമിഴ്നാട് സ്വദേശി സുരേഷ് മണിവേൽ (33), പിക്അപ് വാൻ ഡ്രൈവർ താമരക്കുളം മേക്കുംമുറി വിജിത്ത് ഭവനത്തിൽ വിജിത്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി സ്പിരിറ്റ് കേസുകളിലെ പ്രതിയായ കീരിക്കാട് തെക്ക് ചെറുവള്ളി പടീറ്റതിൽ മനോജ് ഒാടിരക്ഷപ്പെട്ടു.
ഷാപ്പ് ഉടമകളായ ഒന്നാംഗ്രൂപ് കള്ളുഷാപ്പ് ലൈസൻസി സജികുമാർ, കായംകുളം റേഞ്ചിലെ നാലാം ഗ്രൂപ് ലൈസൻസി പ്രകാശൻ, മാവേലിക്കര നാലാം ഗ്രൂപ് ലൈസൻസി കെ.ഡി. പ്രകാശൻ എന്നിവരും കേസിൽ പ്രതികളാണ്. സർക്കിൾ ഇൻസ്പെക്ടർ ശശികുമാർ, ഇൻസ്പെക്ടർ ആർ. പ്രശാന്ത്, അനീർഷ, പ്രിവൻറിവ് ഒാഫിസർമാരായ ജി. െഫമിൻ, പി.സി. ഗിരീഷ്, െഎ. ഷിഹാബ്, ജി. ഗോപകുമാർ, ജി. അലക്സാണ്ടർ, അരുൺകുമാർ, ടി.എ. വിനോദ്കുമാർ, അക്ബർ, സുമേഖ്, സിവിൽ ഒാഫിസർമാരായ റഫീഖ്, ജിയേഷ്, വിപിൻ, സുഭാഷ് എന്നിവരാണ് വിവിധ സ്ഥലങ്ങളിലായി നടന്ന റെയ്ഡിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.