കായംകുളം: നഗരസഭയിൽ സസ്യമാർക്കറ്റ് കെട്ടിട നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് വീണ്ടും വിജിലൻസ് സംഘം പരിശോധന നടത്തി. കെട്ടിട നിർമ്മാണത്തിൽ വ്യാപകമായ തോതിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നാണ് സൂചന. നിർമ്മാണം തുടങ്ങി പൂർത്തീകരിച്ചത് വരെയുള്ള കാലയളവിൽ ചുമതലയുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും നഗരസഭയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിൽ എടുത്തതായി അറിയുന്നു.
നിർമ്മാണം പൂർത്തീകരിച്ചിട്ട് അഞ്ച് വർഷമായിട്ടും ഇവ കച്ചവടക്കാർക്ക് കൈമാറാൻ കഴിഞ്ഞിട്ടില്ല. കരാറുകൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടാകുകയും ഡിപ്പോസിറ്റ് തുക കൂട്ടിയതുമാണ് പ്രശ്നമായത്. ഇതു കാരണം വാടക ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭക്ക് സംഭവിച്ചത്. ഇതിന്റെ കാരണങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. കെട്ടിടം പ്രവർത്തിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ ചോർന്നിരുന്നു. ഇത് നിർമാണത്തിലെ അപാകതയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി പി.ഡബ്ലു.ഡി എഞ്ചിനീയറുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.