കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത സലിം മുസ്ലിയാർ

മുൻകോപം മാറാൻ ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിൽ

കായംകുളം: മുൻകോപം മാറാനായി മന്ത്രവാദ ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മന്ത്രവാദി അറസ്റ്റിൽ. അടൂർ ഏനാത്ത് മണ്ണടി ദാറുൽ തസ്ലീമയിൽ സലിം മുസ്ലിയാരാണ് (49) അറസ്റ്റിലായത്. പെരിങ്ങാല  പേരേത്ത് വീട്ടിൽ വാടകക്ക് താമസിച്ചാണ് ഇയാൾ മന്ത്രവാദ ചികിത്സകൾ നടത്തിവന്നിരുന്നത്.

ചികിത്സക്ക് എന്ന വ്യാജേന മുറിയിൽ കയറ്റി ബലാത്സംഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് നടപടി. 11 മാസം മുമ്പായിരുന്നു സംഭവം.

കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി, സബ്ബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - woman who went to treatment for anger issues raped by wizard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.