കായംകുളം: മാരകമയക്കുമരുന്നുമായി നഗരസഭയിലെ മുൻ താൽക്കാലിക ഡ്രൈവർ പിടിയിൽ. എരുവ കണ്ണാട്ട് കിഴക്കതിൽ വിജിത്താണ് (23) പിടിയിലായത്. 4.5 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് പിടികൂടി. കർണാടകയിൽനിന്ന് ട്രെയിൻ മാർഗമാണ് മയക്കുമരുന്ന് എത്തിക്കുന്നത്.
നഗരസഭയിൽ താൽക്കാലിക ഡ്രൈവറായിരുന്ന ഇയാൾ മയക്കുമരുന്ന് വിൽപനയിലേക്ക് തിരിഞ്ഞതോടെ ജോലി ഉപേക്ഷിച്ചെന്ന് പൊലീസ് പറഞ്ഞു. മാസങ്ങളായി മയക്കുമരുന്ന് വിൽപന നടത്തിയിരുന്നെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്. കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗങ്ങളിലായിരുന്നു കച്ചവടം. ഇയാളുടെ വീട്ടിൽ കുട്ടികളും യുവാക്കളും നിത്യസന്ദർശകരായതാണ് കച്ചവടം പുറത്തറിയാൻ കാരണമായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറെ നാളായി നിരീക്ഷണത്തിലായിരുന്നു.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സജിമോന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെയും സി.ഐ മുഹമ്മദ് ഷാഫിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.