കുട്ടനാട്: നെല്ല് കയറ്റിവന്ന ലോറി കരിങ്കല്‍ തിട്ടയിടിഞ്ഞ് തോട്ടില്‍ വീണു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തായങ്കരി പുത്തന്‍വരമ്പിനകം പാടത്തെ നെല്ല് കയറ്റിവന്ന ലോറിയാണ് തായങ്കരി നാൽപതില് ബോബയുടെ വീടിന് സമീപത്തെ തോട്ടിലേക്ക് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
ഡ്രൈവര്‍ ലോറിയില്‍നിന്ന് ചാടി രക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാലടി അന്ന റൈസ് മില്ലിനുവേണ്ടി സംഭരിച്ച നെല്ലാണ് തോട്ടില്‍ വീണത്. ലോഡിങ് തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് കരക്കെത്തിച്ചു.
തിട്ടയിടിഞ്ഞതോടെ നെല്ല് കയറ്റിയ മൂന്ന് ലോറികള്‍ പ്രധാന റോഡില്‍ എത്താന്‍ കഴിയാതെ കുടുങ്ങി. നെല്ല് ഇറക്കിയാലും മറ്റ് ലോറികള്‍ക്ക് റോഡ് എത്തണമെങ്കില്‍ ഏറെ പണിപ്പെടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.